Media

ആസാം ഫണ്ട് വിജയിപ്പിക്കുക; ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍

മക്ക: ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ ആസാമിലെ 40 ലക്ഷത്തോളം മനുഷ്യരെ നിരാലംഭരാക്കിയ ജല പ്രളയത്തിലകപ്പെട്ട് തിന്നാനും കുടിക്കാനുമില്ലാതെ ഉടുക്കാനും ഉറങ്ങാനും സൗകര്യങ്ങളില്ലാതെ ദുരിതമനുഭവിക്കുന്ന സഹജീവികളുടെ കണ്ണീരൊപ്പാന്‍ കരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ആസാം ഫണ്ട് വിജയിപ്പിക്കാനും ജൂലൈ 26 വെള്ളിയാഴ്ച്ച ഫണ്ട് സമാഹരണ ദിനമായി ആചരിക്കാനുംപരമാവധി സംഖ്യ സ്വരൂപിച്ചു സ്റ്റേറ്റ് കമ്മറ്റിയെ ഏല്‍പ്പിക്കാനും ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ തീരുമാനിച്ചു.

പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു അസീസ് സഖാഫി മമ്പാട്, നിസാര്‍ സഖാഫി ഒമാന്‍, എം.സി. കരീം ഹാജി ബഹ്‌റൈന്‍, ഹമീദ് ഈശര മംഗലം , മുജീബ് ഏ.ആര്‍.നഗര്‍, ശരീഫ് കാരശ്ശേരി , അലവി സഖാഫി തെന്‌ജേരി ചര്‍ച്ചയില്‍ പങ്കെടുത്തു


ഹാദിയ പരീക്ഷാ
റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു.

ദുബൈ: ഹാദിയ വിമന്‍സ് അക്കാഡമി ജി സി തലത്തില്‍ നടത്തിയ ഹാദിയ സെക്കൻഡ് എഡിഷൻ ഫൈനല്‍ പരീക്ഷയിലെ റാങ്ക് ജേതാക്കളെ ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ദുബായിൽ പ്രഖ്യാപിച്ചു.

ആറു ഗള്‍ഫ് രാജ്യങ്ങളിലായി നൂറുകണക്കിനു സ്റ്റഡി സെന്ററുകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ആയിരക്കണക്കിനു വനിതകളാണു ഈ മാസം മൂന്നിന് നടന്ന ഫൈനല്‍ പരീക്ഷക്കിരുന്നത്.

പ്രവാസി വനിതകൾക്കിടയിൽ സർഗാത്മകതയുടെ വെളിച്ചം പകർന്ന ഹാദിയ വിമൻസ് അക്കാദമി സ്ത്രീ ശാക്തീകരണത്തിന്റെ വിപ്ലവ മാതൃകകളാണ് സാധ്യമാക്കിയതെന്ന് റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു കൊണ്ട് കാന്തപുരം പറഞ്ഞു. ഫൈനൽ പരീക്ഷാ റാങ്ക് ജേതാക്കളെയും പഠിതാക്കളെയും അദ്ദേഹം അനുമോദിക്കുകയും ചെയ്തു.

പ്രവാസ ജീവിതത്തിൽ ലഭിക്കുന്ന അസുലഭാവസരങ്ങൾ വൈജ്ഞാനിക പ്രബുദ്ധതക്കായി വിനിയോഗിക്കാൻ സത്രീസമൂഹത്തെ പ്രചോദിപ്പിച്ച ഹാദിയ കോഴ്സ് ചരിത്രപരമായ മുന്നേറ്റമാണ് നിർവ്വഹിക്കുന്നത്.
പുതിയ കാലത്തിന്റെ സങ്കീർണതകളിൽ പെട്ട് സംഭവിച്ചേക്കാവുന്ന അപചയങ്ങളിൽ നിന്നുള്ള പ്രതിരോധവഴി കൂടിയാണ് ഹാദിയ സംവിധാനമെന്നും. കാന്തപുരം കൂട്ടിച്ചേർത്തു.

റഈസുൽ ഉലമ അനുമോദിച്ചു

മലപ്പുറം:
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഇസ്ലാമിക സ്വത്വരൂപീകരണത്തിനും മുന്തിയ പരിഗണനയാണു വിശുദ്ധ ഇസ്ലാം മുന്നോട്ടു വെക്കുന്നതെന്നും ഇസ്ലാമിക തനിമയുള്ള സ്ത്രീകളുടെ സൃഷ്ടിപ്പിലൂടെ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും റാങ്ക് ജേതാക്കളെ അനുമോദിച്ചു കൊണ്ട് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ പറഞ്ഞു. സമൂഹത്തിനും ലോകത്തിനും അറിവിന്റെ വെളിച്ചം പകർന്നു നൽകിയ, അറിവിന്റെ വന്മരങ്ങളായ ധാരാളം പണ്ഡിത വനിതകളെ ഇസ്‌ലാമിക ചരിത്രത്തിൽ കാണാം, ആ വഴിയിൽ ഇസ്‌ലാമിക സംസ്‌കാരം കാത്തു സൂക്ഷിച്ചുള്ള ഇത്തരം സംവിധാനങ്ങൾ ഇന്ന് വളരെ അനിവാര്യമാണെന്നും അതിനു മുന്നോട്ട് വന്ന ഐസിഎഫ് നേയും പഠിതാക്കളെയും അനുമോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസം ,വ്യക്തിത്വം,സംസ്കരണം എന്നീ ശീർഷകത്തിൽ രൂപപ്പെടുത്തിയ പാഠ്യ പദ്ധതിക്കു പുറമെ എക്സ്ട്രാ കരിക്കുലം പ്രവർത്തനങ്ങളും പ്രമുഖരെ പങ്കെടുപ്പിച്ച് വിവിധ ട്രൈനിംഗുകളും കോഴ്സിന്റെ ഭാഗമായി നടന്നു വരുന്നു.

കോഴ്സിന്റെ കാര്യക്ഷമമായ നടത്തിപ്പിന് വിവിധ സബ്കമ്മറ്റികളും കോഡിനേറ്റർമാരും നിലവിലുണ്ട്. സമർപ്പണബോധത്തോടെയുള്ള സേവന പ്രവർത്തനങ്ങളിലൂടെ കോഴ്സിന്റെ വിജയത്തിന് പ്രയത്നിച്ചു കൊണ്ടിരിക്കുന്ന ഐസിഎഫ് കമ്മിറ്റികൾ, ഡയറക്‌ടർമാർ മെന്റെഴ്സ്, ഡീൻ ,റഈസ, അമീറ, ഉമൈറ തുടങ്ങിയവരെ ഐ.സി എഫ് ഗൾഫ് കൗണ്സിൽ അനുമോദിച്ചു. പൂർണമായ പരീക്ഷ ഫലം, മാർക് ലിസ്റ്റ് അതാത് ക്ലാസ് റൂമുകൾ വഴി ലഭ്യമാക്കുമെന്ന് ഗൾഫ് കൗണ്സിൽ ദഅവ സെക്രട്ടറി നിസാർ സഖാഫി അറീച്ചു. 17/5/2019


“പുതിയ വർത്തമാനങ്ങളിൽ പ്രവാസത്തിനും ആധിയുണ്ട്’
ഐ സി എഫ് പ്രവാസി സഭ ഏപ്രിൽ 26ന്

മക്ക: പുതിയ കാലത്തെ വെല്ലുവിളികളിൽ സമൂഹത്തെ ഉയർത്തെഴുന്നേൽക്കാൻ പര്യാപ്തമാകുന്ന തരത്തിൽ യൂണിറ്റ് തലത്തിൽ വിപുലമായ പ്രവാസി സഭ സംഘടിപ്പിക്കാൻ ഐ സി എഫ് ജി സി കൗൺസിൽ തീരുമാനിച്ചു. പുതിയ വാർത്തകളിൽ പ്രവാസത്തിനും ആധിയുണ്ട് എന്നതാണ് പരിപാടികളുടെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയം, പ്രവാസം, ആരോഗ്യം എന്നീ മേഖലകളിൽ സമഗ്ര ചർച്ചകൾക്കും പഠനങ്ങൾക്കും പ്രവാസി സഭ വേദിയാവും.
മതനിരപേക്ഷത ഉയർത്തിപ്പിടികുന്ന നമ്മുടെ രാജ്യത്ത് നിന്ന് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ അശുഭ സൂചനകളാണ്. ഇന്ത്യയുടെ പ്രത്യേകതയായ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളെ തകർക്കുകയും അസഹിഷ്ണുതയുടെയും ഫാസിസത്തിന്റെയും ഭീതിപ്പെടുത്തുന്ന ശബ്ദങ്ങൾ ഉയർന്നുവരികയും ചെയ്യുന്ന കാലഘട്ടത്തിൽ വർഗീയ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങൾ പ്രവാസി സഭയുടെ ഭാഗമായി നടക്കും.
ഇന്ത്യൻ സമൂഹത്തിന്റെ സവിശേഷമായ വിശ്വപൗരത്വ ബോധത്തിലൂടെ ഉയർന്നുവന്ന പ്രവാസലോകം സമീപ കാലഘട്ടത്തിൽ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ ഉയർച്ചയും സ്വദേശിവത്കരണവും പ്രവാസത്തിന്റെ നിലനിൽപ് ചോദ്യം ചെയ്യുമ്പോൾ ബദലുകൾ അന്വേഷിക്കാനുള്ള വേദിയാവും പ്രവാസി സഭ. കുടിയേറിയവരുടെ അറിവും അനുഭവ സമ്പത്തും നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്ന രീതിയിൽ പദ്ധതികൾ രൂപപ്പെടേണ്ടതിനെക്കുറിച്ചും സഭ ചർച്ച ചെയ്യും.
ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആരോഗ്യമേഖലക്ക് വെല്ലുവിളി തീർത്തുകൊണ്ട് കാൻസർ എന്ന മഹാമാരി മുന്നേറുകയാണു. കാൻസർ കാരണമായുള്ള മരണങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രീയമായ പഠനവും പ്രതിവിധികളെക്കുറിച്ചുള്ള ബോധ്യവും സമൂഹത്തിന് അനിവാര്യമാണ്. അതനുസരിച്ചുള്ള പാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകുന്ന കാൻസർ ബോധവത്കരണ പരിപാടികളും പ്രവാസി സഭയുടെ ഭാഗമായി നടക്കും.
നാഷനൽ, പ്രൊവിൻസ്, സെൻട്രൽ, സെക്ടർ ഘടകങ്ങളിൽ പദ്ധതി വിശദീകരണത്തോടെയും ചർച്ചകളോടെയുമാണ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായത്. മാർച്ച് 29ന് യൂണിറ്റ് തലങ്ങളിൽ നടക്കുന്ന അഭിവാദ്യം പരിപാടിയിൽ സ്വാഗതസംഘം രൂപീകരണം നടക്കും. സെൻട്രൽ തലത്തിൽ പ്രബന്ധ, കവിതാ മത്സരം, പ്രമേയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സെമിനാർ തുടങ്ങിയവയും പ്രമേയ സന്ദേശ പ്രചാരണവും നടക്കും.
ഹാദിയ അംഗങ്ങളെ ഉൾപെടുത്തിയുള്ള കുടുംബ മജ്‌ലിസ്, കുട്ടികൾക്ക് ചിത്രരചനാ മത്സരം, ജനസമ്പർക്കം എന്നിവക്കും ശേഷമാണ് ഏപ്രിൽ 26ന് പ്രവാസിസഭ ചേരുക. പ്രമേയവും പ്രാസ്ഥാനിക പഠനവും ചർച്ച ചെയ്യുന്ന വൈവിധ്യമാർന്ന പരിപാടികളാണ് പ്രവാസി സഭയിൽ നടക്കുക. വിവിധ മേഖലയിൽ മികച്ച പ്രകടനം നടത്തിയ പ്രമുഖരെയും വിദ്യാർഥികളെയും മറ്റും സഭയിൽ ആദരിക്കും.
കാൻസർ ബോധവത്കരണത്തിന്റെ ഭാഗമായി അവബോധ സംഗമങ്ങൾ, ലഘുലേഖ വിതരണം, കൊളാഷ് പ്രദർശനം, ഡോക്യുമെന്ററി, പോസ്റ്റർ പ്രദർശനം എന്നിവയും നടക്കുന്നുണ്ട്. 25/3/2019